കൊച്ചി: ഒടുവിൽ സാമൂഹിക നിരീക്ഷകന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്കുന്നിടം വരെ നടപടികൾ എത്തിയതോടെ നമുക്ക് നടി ഹണി റോസ് മുതൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെയും കടന്ന് തന്ത്രി വര്യൻ രാഹുൽ ഈശ്വർ വരെയുള്ളവരുടെ അവകാശങ്ങൾ എന്തൊക്കെയാണ് എന്ന് ഒന്ന് വിശകലനം ചെയ്യാതെ പോകാൻ പറ്റാത്ത സ്ഥിതിയാണ്. താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കു നേരെ തിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്.
വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെഹണി റോസ് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.
ഹണി റോസിന്റെ അവസാനമിറക്കിയ കുറിപ്പില്‍ നിന്നും തുടങ്ങാം - രാഹുല്‍ ഈശ്വര്‍, ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കളാണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമില്‍ പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു. പോലീസ് എന്റെ പരാതിയില്‍ കാര്യം ഉണ്ടെന്നുകണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യേണ്ടത് ഭരണകൂടവും പോലീസും കോടതിയുമാണ്. ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്.
ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍, ഇന്ത്യന്‍ ഭരണ ഘടന വസ്ത്രധാരണത്തില്‍ ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകളൊന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല - ഇതാണ് ഹണിയുടെ കുറിപ്പ്. ഈ കുറിപ്പിലെ അവസാന വരിയിൽ തുടങ്ങാം. അത് 50 ശതമാനം ഹണിക്ക് അനുകൂലവും 50 ശതമാനം ഹണിക്കെതിരുമാണ്. ആ കുറിപ്പിലെ "ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകളൊന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല" - ആദ്യത്തെ വാചകം ഹണിക്ക് അനുകൂലമാണ്. അത് ഹണിക്ക് സ്വന്തം പുരയിടത്തിലോ വീട്ടിലോ കിടപ്പുമുറിയിലോ മാത്രമാണ്. സ്വകാര്യത എന്നത് സ്വകാര്യം മാത്രമാണ്. അത് അവനവൻ്റെ ലോകത്ത് മാത്രമുള്ളതാണ്. അത് അവകാശമായി സംരക്ഷിക്കാൻ ഹണിക്ക് മാത്രമല്ല ആ ബോച്ചേയ്ക്കും ഈ ഈശ്വർ നും ഉണ്ട്. ആ അവകാശത്തിൻ നിങ്ങൾ തുല്യരാണ്.
ഇനി രണ്ടാമത്തെ വാചകത്തിലേക്ക് വരാം."ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകളൊന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല" എന്നാണല്ലോ ഹണി അവകാശപ്പെടുന്നത്. സത്യമാണ്. പക്ഷെ പ്രശ്നം അതല്ല ഹണീ, ഹണി സ്വകാര്യതയൊക്കെ എടുത്ത് നാഷണൽ ഹൈവേയിലേക്കിറങ്ങിയാൽ അതേ പോലെ സ്വകാര്യത അവകാശമാക്കിയ ബോച്ചേയും ഈച്ചേയും ഒക്കെ അവരുടെ സ്വകാര്യതയുമായി അതേ നാഷനൽ ഹൈവേയിലെത്തും. മൂന്നു പേരുടെയും സ്വകാര്യതകൾ നടുറോഡിലും പൊതു സ്ഥലത്തും ഒക്കെ പരസ്യമാക്കുന്നതാണ് ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾക്ക് കാരണം. യഥാർത്ഥത്തിൽ ഇത് മൂന്ന് മനോരോഗികൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്. എക്സിബിഷനിസവും ഹൈപ്പർ സെക്ഷ്വാലിറ്റിയും കൂടി ചേർന്ന ഒരു ഒന്നാന്തരം സൈക്കോളജിക്കൽ ഡിസാസ്റ്റർ. ഈ ഡിസാസ്റ്ററിൻ്റെ മറവിൽ കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ലൈംഗിക അരാജകത്വവർഗ്ഗങ്ങൾ കാമം മൂത്ത് വെകിളി പിടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കമൻ്റിട്ടും അസഭ്യം പറഞ്ഞും തല തല്ലിക്കീറുന്ന തിരക്കിലാണ്.കാരണമെന്താണ് ബോച്ചേ എന്ന ജളൻ കുന്തിയെ എടുത്ത് പ്രയോഗിച്ചതിൻ്റെ അനന്തരഫലം. അതിൽ കേരളത്തിലെ ഞരമ്പുരോഗികൾ അല്ലാത്തവർ എന്ത് പിഴച്ചു.: ?
ദ്വയാർത്ഥ പ്രയോഗത്തിലൂടെ മുഴച്ചു നിൽക്കുന്നത് പരിഹാസവും പുഛവും വളിപ്പും ജളത്വവും കാമാക്രാന്തവുമാണ് എന്നത് വാസ്തവമാണങ്കിലും മലയാള ഭാഷാശാസ്ത്രത്തിൻ്റെ പ്രത്യേക തകൂടിയാണ് ദ്വയാർത്ഥ പ്രയോഗം. ആധുനിക കാലത്ത് വഷളൻമാർ തങ്ങളുടെ വഷളത്വവും ഞരമ്പ് രോഗവും തീർക്കാൻ ദ്വയാർത്ഥ പ്രയോഗവും പരസ്യമായുള്ള തെറി വിളിക്കും നടത്താറുണ്ട്. പെമ്പിള ഒരുമയേയും മഹാരാജാസ് കോളജിലെ മഹിളാ പ്രിൻസിപ്പലിനേയും എം.എം.മണിയെന്ന നാലാംകിട നേതാവ് ദ്വയാർത്ഥമുള്ള വളിപ്പ് പറഞ്ഞ് പാർട്ടിയിലെ ഞരമ്പ് രോഗികൾക്ക് ഹരം പകർന്നിട്ട് അധികകാലമൊന്നുമായില്ലല്ലോ. ആ ജളൻ ഉളുപ്പില്ലാതെ ഇപ്പോഴും ഇളിപ്പും തൊലിപ്പും ആയി ചുറ്റിയടിക്കുന്നുണ്ട്. അന്ന് ആ വിടൻ തള്ളിയ വളിപ്പിനെതിരെ ഈ ബോച്ചേയും ഈച്ചേയും ഹണിയും ഒന്നും പ്രതികരിച്ചില്ല? എന്തേ? അപ്പോൾ ബോച്ചേയ്ക്കും ഈച്ചേയ്ക്കും വികാരം കൊള്ളണമെങ്കിൽ എത്തിനിക് വൈറ്റ് ഫാറ്റി പെൺശരീരം വേണമെന്നത് ഒരു ധനാഡ്യ വർഗ കൺസംപ്ഷൻ ഫിനോമിനയാണ് എന്നതാണ് വാസ്തവം. തൊലി വെളുത്ത പെണ്ണുങ്ങളെ കാണുമ്പോൾ തന്ത്രി പുത്രനും ബുച്ചർ ബോച്ചേമാർക്കും ഉണ്ടാകുന്ന ദ്വയാർത്ഥസാംസ്കാരിക നിർവാണത്തിന് കഴപ്പ് എന്ന ഒറ്റ പദ അർഥം മാത്രമേ ഉള്ളൂ.
റോസിൽ ഹണി മാത്രമല്ല നല്ല സ്പൈൻസ് കൂടി ഉണ്ടെന്ന് തെളിയുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.ബോച്ചേ എന്നൊക്കെ കുറേ കരുമാടിക്കുട്ടൻമാരായ എമ്പോക്കി ചെക്കൻമാരേ കൊണ്ട് വിളിപ്പിച്ച് വേഷം കെട്ടി നടക്കുന്ന ഒരു പക്ക അലവലാതിയുടെ സ്വഭാവദൂഷ്യം ആണ് തുടക്കം. യഥാർത്ഥത്തിൽ ബുച്ചർ നേരിടുന്നത് വല്ലാത്തൊരു ലൈംഗിക അരക്ഷിതാവസ്ഥയാണ്. സ്വന്തം ഭാര്യയുടെയും വെപ്പാട്ടിമാരുടെയും അടുത്ത് സാധ്യമാകാത്ത ലൈംഗിക വൈകാരികത മറ്റിടങ്ങളിൽ തിരയുന്ന ഞരമ്പ് രോഗം. അതിനൊരു മറയും ബ്രാൻഡുമാണ് അയാളുടെ കച്ചവടവും അടിപൊളിയെന്ന് ചില പേട്ടു ചെറുക്കൻമാർ പറയുന്ന സ്റ്റൈലും എല്ലാം. അയാളുടെ ലൈംഗിക സാധ്യത വർധിപ്പിക്കാൻ അയാൾ ഒരുക്കുന്ന തന്ത്രവും മാർഗ്ഗവുമാണ് അയാളുടെ സാമൂഹിക സേവനവും അമിതാഭിനയവും. ആ സാധ്യതകൾ നിലനിർത്താൻ വേണ്ടി, അയാളുടെ വളിപ്പുകളെ ധീരതയും സ്‌റ്റൈലും ഒക്കെയായി വർണ്ണിച്ച് തരംഗമാക്കാൻ ലൈംഗിക അരാജക പടയെ അയാൾ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നു. അതിനെ ആരാധകർ എന്ന് വിളിക്കുന്നു. അതിനപ്പുറം ബോച്ചേയ്ക്ക് ഒരു പ്രത്യേകതയുള്ളത് ഇതിനൊക്കെ വലിച്ചെറിയാൻ പണമുണ്ട് എന്നതാണ്. ആ നാണയ തുട്ടുകൾക്ക് വേണ്ടി ആർത്തി പിടിച്ച് നായയെ പോലെ കിതച്ചോടാനും കുരച്ചു ചാടാനും പിടിച്ചു നിൽക്കാനും പിന്നിൽ കുറച്ചു പേർ കൂടി ഉണ്ടെന്നതാണ് അയാളുടെ നേട്ടം. യാർത്ഥത്തിൽ ഒരു പോണോഗ്രാഫിക്കൽ തേഡ് റെയ്റ്റ് ബഫൂണിക്ക് ക്രിമിനൽ മാത്രമാണ് ബോച്ചേ.
ഇനി ഈച്ചയിലേക്ക് വരാം. ശബരിമല തന്ത്രി കുടുംബത്തിൻ്റെ അരികത്ത് വളർന്നതുകൊണ്ട് മാത്രം ആരൊക്കെയോ എന്തൊക്കെയോ പ്രാധാന്യം കൽപിച്ചു കൊടുത്ത വകയിൽ സാംസ്കാരിക നായകനും സാമൂഹിക വിമർശനകനുമായി പോയ ഒരു പാഴ് ജന്മം എന്നതിനപ്പുറം രാഹുൽ ആരാണ്? ഈശ്വരവിശ്വാസം എന്താണെന്ന് പോലും അറിയാത്തവനൊക്കെ മതാന്ധവിശ്വാസത്തിലും തനി അന്ധവിശ്വാത്തിലും നട്ട് വിവരമില്ലാതെ ചുമക്കുന്നതു കൊണ്ട് മാത്രം ചാനൽ കുരമഹോത്സവങ്ങളിലൂടെ താരമായ വെറും പുറമ്പോക്ക് സാംസ്കാരികൻ. ഇവനൊക്കെയാണ് ഒരു നാടിൻ്റെ രാഷ്ട്രീയ സാമുദായിക സാംസ്കാരികം തീരുമാനിക്കുന്ന കോമഡി അവതരിപ്പിക്കുന്നത്.
ഇനി റോസിലേക്ക് വരാം. മാതാപിതാക്കളുടെ മനസ്സിലെ എക്സിബിഷനിക് എക്സ്പോഷർ മകളിൽ കുത്തിവച്ചതിലൂടെ രൂപപ്പെട്ട ഒരു വ്യക്തിത്വം മാത്രമാണ് ഹണി. വളർന്നപ്പോൾ തനിക്കുള്ള ത്രസിപ്പിക്കുന്ന എക്സിസ്റ്റൻസിനെ ഒരു മാർക്കറ്റിങ് പ്രൊഡക്ടാക്കാം എന്ന് കണ്ടെത്തിയ ജീനിയസ്. ഇൻവെസ്റ്റ്മെൻ്റ് സീറോ ആയി സ്റ്റാർട്ട് ചെയ്ത്, മൊബൈൽ ടവർ വഴി തരംഗക്കളെ വിൽക്കാനുന്ന ഒരു മൊബൈൽ ഫോൺ എത്തിനിസിറ്റിക്കപ്പുറം മറ്റൊരു സാങ്കേതികത്വവും ആ കച്ചവടത്തിൽ ഇല്ല. ഹണി വിറ്റ് റോസ് ജീവിച്ചു. സമ്പാദിച്ചു. അതവരുടെ സ്കിൽ, അതവരുടെ സ്വാതന്ത്ര്യം, അതവരുടെ അവകാശം. ആ ടവർ നോക്കി സ്വന്തം കടവാകളിലൂടെ കൊഴുത്ത ഉമിനീർ ഒലിപ്പിച്ച് കാല് വെന്ത നായയ്ക്ക് പോലെ, പേ പിടിച്ചതു പോലെ അബ്നോർമലായി പാഞ്ഞ് നടക്കുന്നവരെ പേപ്പട്ടിയെന്നല്ല മലയാള ഭാഷയിൽ പറയാറുള്ളത്, പകരം വെറും ഞരമ്പ് രോഗി എന്ന് മാത്രമാണ്. അത്തരം ഞരമ്പ് രോഗികൾ റോസിനെ ചെണ്ടാക്കി കച്ചവടം തുടങ്ങുന്നു, സിനിമയാക്കുന്നു. ചിലർ റീത്താക്കി സ്വപ്നങ്ങളുടെ ശവങ്ങളിൽ പനിനീര് പൊഴിക്കുന്നു. ഇതാണ് സംഭവിക്കുന്നത്. . ഇന്നിപ്പോൾ ഒരു സിനിമാറ്റിക്കൽ ബിൽഡപ്പ് ഒക്കെ കൊടുത്ത് സാംസ്കരിക നായകരാക്കുന്നു എന്ന് മാത്രം. ഖജുരാഹോയിലെ രതി ശിൽപങ്ങൾ സാംസ്കാരികതയാണ് എന്ന് വാഴ്ത്തുപാട്ടുകൾ എഴുതുന്നിടത്തും അറേബ്യൻ ഞരമ്പ് രോഗത്തെ ആയിരത്തൊന്നു രാവുകളുടെ വർണ്ണലാഞ്ചന പാകി വിവരിക്കുന്നിടത്തും ഇതൊക്കെ മഹത്തായ സാംസ്കാരിക പ്രതിഭാസമായി തന്നെ ഇക്കാലത്ത് വാഴ്ത്തിപ്പാടാം. പിന്നെ ബോച്ചേയും ഈച്ചേയും റോസും കാശുള്ള വീട്ടിലായതിനാൽ ഇതൊക്കെ ഉന്നത സാംസ്കാരിക ചർചയായി വ്യാഖ്യാനിക്കപ്പെടുന്നു. വല്ല കുഗ്രാമത്തിലുമായിരുന്നെങ്കിൽ ആ പെണ്ണിൻ്റെയും ആണിൻ്റെയും സാംസ്കാരികം പണ്ടേ പുശ്ചത്തിൽ തീരുമായിരുന്നു.
അടിവസ്ത്രമിട്ട് അധോലോകത്ത് പോകാൻ പറ്റിയേക്കും. അതുമിട്ട് അലങ്കര വേദിയിലെത്തിയാൽ മൂക്കത്ത് വിരൽ വയ്ക്കും. വീട്ടിൽ ധരിക്കേണ്ടതുമിട്ട് നാട്ടിലിറങ്ങിയാൽ വായിൽ നോക്കികൾ നോക്കി നിൽക്കും. സ്വകാര്യ സ്ഥലത്ത് വയ്ക്കേണ്ടത് പൊതുസ്ഥലത്ത് വച്ചാൽ കണ്ടവനൊക്കെ മാന്തും.. മാന്തുന്നവരുടെ കൂടെ തനി വഷളൻമാരും ഉണ്ടാകും.
As the old saying goes, if you stand still, the mountain is equal.